top of page
Search

മനശ്ശാസ്ത്ര വർത്തമാനം ന്യൂസ് ലെറ്റർ- രചനകൾ ക്ഷണിക്കുന്നു


ASCENT പ്രസിദ്ധീകരിക്കുന്ന ‘മനശ്ശാസ്ത്ര വർത്തമാനം’ ന്യൂസ് ലെറ്ററിന്റെ രണ്ടാം ലക്കത്തിലേക്ക് "മാനസികാരോഗ്യവും സാമൂഹ്യ നീതിയും" എന്ന വിഷയത്തിൽ രചനകൾ ക്ഷണിക്കുന്നു. (മറ്റു വിഷയങ്ങളിലുള്ള രചനകൾ തുടർ ലക്കങ്ങളിലേക്ക് പരിഗണിക്കുന്നതാണ്).


എന്തൊക്കെ ആവാം?

ചെറു ലേഖനങ്ങൾ/കുറിപ്പുകൾ:

ഏകദേശം 500 വാക്കുകളിൽ താഴെയുള്ള ചെറു ലേഖനങ്ങളോ കുറിപ്പുകളോ ആവാം.


പുസ്തക പരിചയം/പഠന റിവ്യൂ:

മനശ്ശാസ്ത്രത്തിലെ ശ്രദ്ധേയമായ ഏതെങ്കിലും പുസ്തകത്തിന്റെയോ പുതിയ ജേണൽ ലേഖനത്തിന്റെയോ (article) ചെറു പരിചയപ്പെടുത്തൽ കുറിപ്പ്. ഇവയ്ക്ക് APA ശൈലിയിൽ അവലംബം (References) ഉണ്ടാവുന്നത് അഭികാമ്യം.


കുഞ്ഞുകഥ/കവിത/കാർട്ടൂൺ:

വിഷയവുമായി ബന്ധമുള്ള കുഞ്ഞുകഥ, കവിത, കാർട്ടൂൺ തുടങ്ങിയവ.


സൂക്ഷ്മ പരിശോധന (peer review) നടത്തി തെരഞ്ഞെടുക്കുന്ന സൃഷ്ടികൾ ന്യൂസ് ലെറ്ററിന്റെ 2024 ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്.


സൃഷ്ടികൾ ലഭിക്കേണ്ട അവസാന തീയതി: 2023 ഡിസംബർ 24


സൃഷ്ടികൾ ഈ ലിങ്ക് വഴി സമർപ്പിക്കാം:


കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾ ചോദിക്കാനും ഈ ലിങ്ക് വഴി വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം:


ASCENT


28 views0 comments
bottom of page